ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ ഉയിര്‍പ്പിന്റെ ഓര്‍മ്മകള്‍ പുതുക്കി കേരള കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ ഈസ്റ്റര്‍ ആഘോഷിച്ചു. വര്‍ദ്ധിച്ച ജനപങ്കാളിത്തംകൊണ്ടും തിളക്കമാര്‍ന്ന കലാപരിപാടികളാലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയ വേദിയായി. മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്ന ആഘോഷങ്ങളില്‍ മാഞ്ചസ്റ്ററിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2.30ന് ജപമാലയെത്തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിച്ചു. ലങ്കാസ്റ്റര്‍ രൂപതാ സീറോ മലബാര്‍ ചാപ്ലയില്‍ ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, ഫാ ഷാജി പുന്നൂട്ട് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരായി. ക്രിസ്മസ് ജീവിതത്തില്‍ ഉയിര്‍പ്പിനുള്ള പങ്ക് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അപ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ ധന്യമായിത്തീരുമെന്നും ഫാ. ഷാജി പുന്നാട്ട് ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.
ദിവ്യബലിയേത്തുടര്‍ന്ന് പാരീഷ്ഹാളില്‍ ചേര്‍ന്ന ആഘോഷപരിപാടികളില്‍ അസോസിയേഷന്‍ പ്രസിഡന്‍് ജോസ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ സുശീല ജേക്കബ് ഫാ മാത്യൂ ചൂരപ്പോയികയില്‍, ഫാ. ഷാജി പുന്നാട്ട്, തുടങ്ങിയവര്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി സംസാരിച്ചു. താമരശ്ശേരി രൂപതാബിഷപ്പ് മാര്‍. റെമിജിയോസ് പിതാവിന്‍റെ ഈസ്റ്റര്‍ ആശംസകള്‍ ഫാ. മാത്യൂ ചുരപ്പയികയില്‍ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും സഹായസഹകരണങ്ങളും ഫാ, മാത്യൂ വാഗ്ദാനം ചെയ്തു. സെക്രട്ടറി ജോര്‍ജ്ജ് മാത്യൂ, പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരികള്‍ ഉണ്ടായിരുന്നു. ഓക്സ്ഫോര്‍ഡ് മെലഡി ഓര്‍ക്കസ്ട്രയുടെ ഗാനമേള പരിപാടികള്‍ക്ക് കൊഴുപ്പേകി. കള്‍ച്ചറല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായ ജോബി തോമസ്, സുനില്‍ കോച്ചേരി, പ്രിതാ മിന്‍റോ. മഞ്ജു ലക്സന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജോയിന്‍റ് സെക്രട്ടറി റെന്‍സി സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്‍റ് പ്രിയ ബൈജു നന്ദിയും രേഖപ്പെടുത്തി. സെല്‍വിന്‍ ദേവസി ഒരുക്കിയ വിഭവസമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്സിക്യൂട്ടിവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
സാബു ചുണ്ടക്കാട്ടില്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല