1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2012

സാബു ചുണ്ടക്കാട്ടില്‍

കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ കുടുംബ യോഗങ്ങള്‍ മാര്‍ച്ച് 31 ശനിയാഴ്ച മുതല്‍ ആരംഭിക്കും. 15 കുടുംബങ്ങള്‍ വീതമുള്ള എട്ട് യൂണിറ്റുകളാണ് അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ കുടുംബ യോഗം സെന്റ്‌ ജോണ്‍സ് യൂണിറ്റിലെ സജിത്ത്‌ തോമസിന്റെ ഭവനത്തിലാണ് നടക്കുക. മാസത്തില്‍ ഒരിക്കല്‍ യൂണിറ്റ് കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടി ബന്ധങ്ങള്‍ പുതുക്കിയും കുടുംബ പ്രാര്‍ത്ഥനയെ തുടര്‍ന്നു സ്നേഹവിരുന്നോടെയാകും പരിപാടികള്‍ സമാപിക്കുക.

കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഒപ്പം പ്രാര്‍ത്ഥനാ ചൈതന്യം കുടുംബങ്ങളില്‍ വളര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് നേതൃത്വം നല്‍കുന്ന അസോസിയേഷന്റെ സ്പിരിച്വല്‍ കോര്‍ഡിനേറ്റര്‍ നോയല്‍ ജോര്‍ജ്‌ അറിയിച്ചു.

അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 21 ന് നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ആണെന്നും ഇനിയും പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താലപര്യമുല്ലവ്ര്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോയല്‍ ജോര്‍ജ്‌ – 07830044268

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.