മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈ വര്‍ഷത്തെ ടൂര്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു. മെയ് അഞ്ചാം തീയ്യതി യുകെയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍സിഹാളിലേക്കുള്ള തീര്‍ഥാടനം നടക്കും.ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ഏഴിന് മാഞ്ചസ്റ്ററില്‍ നിന്നും തീര്‍ഥാടനം ആരംഭിക്കും. തുടര്‍ന്നു വാല്‍സിഗാമില്‍ ജപമാല റാലിയും വണക്കമാസ പ്രാര്‍ഥനകളും ദിവ്യബലിയും നടക്കും.
ജൂണ്‍ മാസം അഞ്ചാം തീയ്യതി ഫാമിലി ഡേ ഔട്ടും സ്പോര്‍ട്സ് ഡേയും നടക്കും. നവംബര്‍ ഒന്നാമ തീയ്യതി മുതല്‍ അഞ്ച് വരെ അസോസിയേഷന്റെ നാഷണല്‍ ടൂര്‍ നടക്കും. വത്തിക്കാന്‍, റോം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഈ വര്‍ഷത്തെ നാഷണല്‍ ടൂര്‍ നടക്കുക.
അസോസിയേഷന്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഈ മാസം 21 ന് നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കുംനെനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതയും ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല