1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ രണ്ടാമത് ലൂര്‍ദ് പാരീസ് തീര്‍ത്ഥാടനം ഭക്തിയുടെ നിറവില്‍ സമാപിച്ചു. ഒക്ടോബര്‍ 22 ന് മാഞ്ചസ്ററില്‍ നിന്നും സ്പെഷ്യല്‍ കോച്ചില്‍ പുറപ്പെട്ട സംഘം ഒരാഴ്ചക്കാലം നീണ്ട തീര്‍ത്ഥാടനം വിജയകരമായി പൂര്‍ത്തിയാക്കി മാഞ്ചസ്ററില്‍ തിരികെയെത്തി.

വിശുദ്ധ ബര്‍ണ ദിത്താ പുണ്യവതിക്ക് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട ലൂര്‍ദിലെ ബര്‍ണദിത്താ പുണ്യവതിയുടെ ഭവനം, ഹോളിബാത്ത്, പാരീസിലെ വിവിധ കത്തിഡ്രലുകള്‍, ഈഫല്‍ ടവര്‍, മ്യൂസിയങ്ങള്‍, ഡിസ്നിലാന്‍ഡ് തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അസോസിയേഷന്‍ ഈ വര്‍ഷം നടത്തിയ രണ്ടാമത് ലൂര്‍ദ് പാരീസ് തീര്‍ത്ഥാടനം ആയിരുന്നു ഇത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സെക്രട്ടറി ബിജു ആന്റണി നന്ദി രേഖപ്പെടുത്തി.

അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7-ാം തീയതി വിപുലമായ പരിപാടികളോടെ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ നടത്തപ്പെടുമെന്നും ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 14, 15, 16 തീയതികളില്‍ നടത്തപ്പെടുമെന്നും പ്രസിഡന്റ് ജോസ് ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.