മാഞ്ചസ്റ്റര്‍: കണ്ണിനും കാതിനും കുളിര്‍മയേകി തണുത്തുറഞ്ഞ രാവിലൂടെ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ ക്രിസ്മസ് കരോള്‍ ‘സാന്റായാത്ര ആരംഭിച്ചു. ചെണ്ടമേളങ്ങളുടെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ ബുധനാഴ്ച മുതലാണ് ക്രിസ്മസ് കരോള്‍ ആരംഭിച്ചത്. 21ന് സ്നോക്ക്പോര്‍ട്ടില്‍ കരോള്‍ സമാപിക്കും.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അസോസിയേഷന്‍ കുടുംബങ്ങള്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് കരോളില്‍ പങ്കെടുക്കുന്നത്. അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി ഏഴിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ നടക്കും.
രാവിലെ 10ന് ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. കെ.സി.എ.എം. കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാപരിപാടികളും ഗാനമേളയും അരങ്ങേറും. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏവരേയും പ്രസിഡന്റ് ജോസ് ജോര്‍ജ് സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല