സ്വന്തം ലേഖകന്‍: പ്രിയതാരങ്ങളെ ഗൂഗിള്‍ ചെയ്താല്‍ ഒപ്പം കിട്ടും വൈറസ്, മുന്നറിയിപ്പുമായി മക്കാഫി റിപ്പോര്‍ട്ട്. പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ സേവന ദാതാക്കളായ മക്കാഫിയാണ് ഓണ്‍ലൈന്‍ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള സെര്‍ച്ചിലൂടെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മാല്‍വെയറുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഏജന്‍സിയയ മക്കാഫിയുടെ പത്താമത് സര്‍വേ റിപ്പോര്‍ട്ടാണ് ഇത്.
മക്കാഫി സര്‍വേ പുറത്തുവിട്ടിരിക്കുന്നത് പ്രകാരം മോളിവുഡ് മാല്‍വെയര്‍ ലിസ്റ്റില്‍ ഏറ്റവും അപകടകാരി കാവ്യാ മാധവനാണ്. 2015 ലെ ലിസ്റ്റ് പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കാവ്യ 2016 ല്‍ എത്തിയപ്പോള്‍ ഒന്നാമതെത്തി. കാവ്യാമാധവന്റെ പേരില്‍ തെരയുന്നതിലൂടെ വൈറസ് സാധ്യത 11 ശതമാനമാണ്.
രണ്ടാമതായി ജയസൂര്യയാണ്. 10.33 ശതമാനം. പിന്നാലെ നിവിന്‍ പോളി (9.33), മഞ്ജുവാര്യര്‍ (8.33), പാര്‍വതി (8.16), നയന്‍താര (8.17), നമിതപ്രമോദ് (7.67), മമ്മൂട്ടി (7.5), പൃഥ്വിരാജ് (7.33), റീമ കല്ലിങ്കല്‍ (7.17), സായ് പല്ലവി (07.00), ഇഷ തല്‍വാര്‍ (07.00) എന്നിങ്ങനെയാണ് സര്‍വേ റിപ്പോര്‍ട്ട്. നിക്കി ഗല്‍റാനിയാണ് കോളിവുഡ് ലിസ്റ്റില്‍ ഏറ്റവും വൈറസ് സാധ്യതയുള്ള താരം. അമലാ പോളാണ് രണ്ടാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല