സ്വന്തം ലേഖകന്‍: ‘മി റ്റൂ കാമ്പയിന്’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചില്‍. ഹോളിവുഡ് നടി അലീസ മിലാനോ തുടക്കമിട്ട ക്യാപയിന് പിന്നീട് ലോകം മുഴുവന്‍ തരംഗമായി മി റ്റൂ എന്ന ഹാഷ് ടാഗില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ജീവിതത്തില്‍ പലപ്പോഴായി നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ലോകമെങ്ങുമുള്ള വനിതകള്‍ തുറന്നു പറയുകയാണ് മി ടൂ ക്യാംപയിനിലൂടെ.
ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മി ടൂ വിന്റെ തുടക്കം. ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കില്‍ തുറന്നു പറയൂ എന്ന ഹോളിവുഡ് നടി അലീസ മിലാനോയുടെ ട്വീറ്റ് വൈറലായി. വൈറ്റ്ഹൗസ് വിവാദനായിക മോണിക്ക ലെവിന്‍സ്കി ഉള്‍പ്പെടെയുള്ളവര്‍ മി ടൂവിന്റെ ഭാഗമായി.
കേരളത്തിലും മി ടൂ ക്യാംപയിനിന് മിക്ക ചിന്തുണയാണ് ലഭിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്. വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കു ചേര്‍ന്നതോടെ മി റ്റൂ ക്യാംപയിന് സമൂഹ മാധ്യമങ്ങളില്‍ അനുദിനം വൈറലാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല