1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2018

സ്വന്തം ലേഖകന്‍: മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം. തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞ് രംഗത്ത് വന്ന നടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഒട്ടേറെ താരങ്ങള്‍ക്ക് നേരെ ശക്തമായ ലൈംഗിക ആരോപണങ്ങളുമായി നടി രംഗത്ത് വന്നിരുന്നു.

തമിഴ് താരത്തിനെതിരെയാണ് ഇത്തവണ ആരോപണം. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. പേര് പറയാതെയാണ് ഇത്തവണത്തെ വെളിപ്പെടുത്തലുകള്‍. ആരാണ് ഈ താരമെന്ന ചോദ്യങ്ങളുമായി ആരാധകരും രംഗത്തുണ്ട്.

ആദ്യത്തെ തുറന്നു പറച്ചിലുകളിലെല്ലാം അതാത് വ്യക്തിയെക്കുറിച്ച് തുറന്നുപറഞ്ഞ താരം ഇത്തവണ പേര് പറയാത്തതിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു.

പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും ശ്രീ റെഡ്ഡി കുറിച്ചിട്ടുണ്ട്. അടുത്ത് തന്നെ ആ താരം വിവാഹിതനായേക്കുമെന്ന സൂചനയും ശ്രീറെഡ്ഡി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അധികം വൈകാതെ തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം പറയുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.