സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധനികയാവാന്‍ മാക്കെന്‍സി. 25 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ വിവാഹമോചിതരാവാ നൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും. ബുധനാഴ്ച ട്വിറ്ററില്‍ ഒരുമിച്ചുളള പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വെളിപെടുത്തിയത്.
‘നീണ്ട കാലത്തെ സ്‌നേഹബന്ധത്തിനും ചെറിയ വേര്‍പിരിയലുകള്‍ക്കും ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു,’ ട്വിറ്ററില്‍ ജെഫ് ബെസോസും മാക്കെന്‍സിയും കുറിച്ചു.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാക്കുമ്പോള്‍ മാക്കെന്‍സി ലോകത്തിലെ ഏറ്റവും ധനികയായ വനിതയായി മാറും. വിവാഹമോചിതരാക്കുമ്പോള്‍ സ്വത്ത് തുല്യമായി വീതം വേക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍. അതായത് വിവാഹമോചന നടപടിയിലൂടെ ബെസോസിന്റെ സ്വത്തിന്റെ പാതി നഷ്ടമാവും.
നിലവില്‍ 13700 കോടി ഡോളര്‍ ആസ്തിയുണ്ട് ബെസോസിന്. സ്വത്ത് രണ്ടായി ഭാഗിച്ചാല്‍ ബെസോസിന് പകുതിയിലധികം ഡോളറിന്റെ ആസ്തി നഷ്ടമാവും. ആ സ്വത്ത് ലഭിക്കുന്നതോടെ മാക്കെന്‍സി ലോകത്തെ ഏറ്റവും വലിയ സമ്പന്നയായി മാറും.
വാഷിങ്ടണ്‍ പോസ്റ്റ്, ബഹിരാകാശ ഗവേഷണ സ്ഥാപകനായ ബ്ലൂ ഒറിജിന്‍ എന്നിവയിലുളള ജെഫ് ബെസോസിന്റെ ഓഹരികള്‍ ഉള്‍പ്പെടെ പങ്കുവെക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പങ്കുവെക്കപ്പെടുന്ന സ്വത്തില്‍ ആമസോണ്‍ തന്നെയാണ് പ്രധാനപ്പെട്ടത്. ബെസോസിന്റെയും മാക്കെന്‍സിയുടെയും വരുമാനത്തിന്റെ മുഖ്യ ഉറവിടം ആമസോണായിരുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ രണ്ടുപേരും തുല്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതുകൊണ്ടുതന്നെ ആമസോണില്‍ ബെസോസ് കൈവശം വെച്ചിരിക്കുന്ന ഓഹരിയില്‍ പകുതി മാക്കെന്‍സിയുടെ കയ്യിലെത്തും. അതേസമയം ഇരുവരും വിവാഹമോചിതരാക്കുന്ന കാരണം എന്താന്നെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല