സ്വന്തം ലേഖകന്‍: ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി, സുരക്ഷാ സേന പരേഡ് നടത്തി. ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് സൗദി സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി. സാമാധാനപരവും സുരക്ഷിതവുമായ ഹജ്ജിന് വഴിയൊരുക്കാന്‍ 90000 പേരെയാണ് വിവിധ സേനകള്‍ക്ക് കീഴില്‍ സജ്ജമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ച വൈകീട്ട് മക്ക ത്വാഇഫ് ഹൈവേയിലെ എമര്‍ജന്‍സി ഫോഴ്സ് ഗ്രൗണ്ടിലാണ് സുരക്ഷാ സേനയുടെ പരേഡ് നടന്നത്. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സേനയുടെ സല്യൂട്ട് സ്വീകരിച്ചു. സിവില്‍ ഡിഫന്‍സ് മുതല്‍ സ്പെഷന്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് വരെയുള്ള പതിനഞ്ചോളം വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.
വിവിധ സേനാ വിഭാഗങ്ങളുടെ അത്യാധുനിക ഉപരണങ്ങളും വാഹനങ്ങളും ഗ്രൌണ്ടില് അണിനിരന്നിരുന്നു. തുടര്‍ന്ന് കരസേനയുടെയും എമര്‍ജന്‍സി ഫോഴ്സിന്റെയും അഭ്യാസ പ്രകടനങ്ങളും മോക്ഡ്രില്ലും നടന്നു. വായുസേനയും അഭ്യാസത്തില്‍ പങ്കാളികളായിരുന്നു.
മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുള്ള, മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്മാന്, ഹജ്ജ് മന്ത്രി ബന്ദര്‍ അല്‍ ഹജ്ജാര്‍, മാധ്യമ മന്ത്രി ഡോ.ആദില്‍ അത്തുറൈഫി, ഹറം ഇമാം ശൈഖ് സുദൈസ് തുടങ്ങി നിരവധി പ്രമുഖര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല