സ്വന്തം ലേഖകന്‍: മക്കയിലെ ഹോട്ടലില്‍ വന്‍ തീപ്പിടുത്തം, ആയിരത്തോളം പേരെ ഒഴിപ്പിച്ചു. മക്കയിലെ പേരു വെളിപ്പെടുത്താത്ത ഹോട്ടലിലുണ്ടായ തീപ്പിടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ആയിരത്തോളം ഏഷ്യന്‍ ഹജ് തീര്‍ഥാടകരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പേര് വെളിപ്പെടുത്താത്ത ഹോട്ടലിന്റെ എട്ടാം നിലയിലാണ് തീപ്പിടത്തമുണ്ടായത്. എങ്ങിനെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. പൊള്ളലേറ്റവരുടെ പേരും പുറത്തുവിട്ടിട്ടില്ല.
ഹജ്ജിനായി എത്തിയ മലയാളികള്‍ക്കൊന്നും തീപ്പിടുത്തത്തില്‍ പരുക്കില്ലെന്നാണ് ആദ്യ സൂചന. ചൊവ്വാഴ്ച തുടങ്ങുന്ന ഹജ്ജിനായി പത്ത് ലക്ഷത്തോളം വിശ്വാസികളാണ് ഇതിനകം മക്കയിലെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല