സ്വന്തം ലേഖകന്‍: ട്രംപിന്റെ വൈറ്റ് ഹൗസില്‍ യുഎസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കും റഷ്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശനവും, നടപടി വന്‍ വിവാദമാകുന്നു. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ യു.എസ് മാധ്യമപ്രവര്‍ത്തകരെ വിലക്കുകയും റഷ്യന്‍ ഫോട്ടോഗ്രാഫര്‍ക്ക് അനുമതി നല്‍കുകയും ചെയ്ത വൈറ്റ്ഹൗസ് നടപടിയാണ് ചര്‍ച്ചയാകുന്നത്.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദത്തിലായത്. ലാവ്‌റോവുമായി രഹസ്യ കൂടിക്കാഴ്ചയാണ് നടത്തുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. തുടര്‍ന്ന് യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടാകില്ലെന്നും അറിയുപ്പുണ്ടായി. എന്നാല്‍, ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ഏജന്‍സി പുറത്തുവിടുകയായിരുന്നു.
അതും യോഗത്തിന്റെ ചിത്രങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിടുന്നതിന് മുമ്പാണ് ടാസ് പുറത്തുവിട്ടത്. എന്നാല്‍, സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണമെന്നും രഹസ്യയോഗത്തില്‍ പങ്കെടുത്ത റഷ്യന്‍ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ടാസ് ഏജന്‍സിയിലും പ്രവര്‍ത്തിക്കുന്നയാളാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. സംഭവം വന്‍ വിവാദമാക്കാനുള്ള ഒരുക്കത്തിലാണ് ട്രംപുമായി ഇടഞ്ഞു നില്‍ക്കുന്ന യുഎസ് മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല