സ്വന്തം ലേഖകൻ: മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് തീരുമാനം കൈകൊണ്ടത്.
ഏപ്രിൽ 30 നു മുമ്പായി മുഴുവൻ മാധ്യമപ്രവർത്തകരും നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 30 നു ശേഷം റജിസ്റ്റർ ചെയ്യാതെ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട 50 ലേറെ പ്രൊഫഷനുകൾക്ക് പ്രൊഫഷനൽ റജിസ്ട്രേഷൻ ബാധകമാണ്.
അതിനിടെ സൗദി അറേബ്യയിലെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വിദേശ ജീവനക്കാര്‍ പുറത്ത്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ചെയ്യാനാവില്ല. രാജ്യത്തെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തതായി അധികൃതര്‍ അറിയിച്ചതോടെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല