വ്യവസായി ചമഞ്ഞ് യു കെ മലയാളികള്‍ അടക്കം അനേകം ആളുകളെ കോടിക്കണക്കിന് രൂപ തട്ടിച്ച കേസിലെ പ്രതിയെ യു കെയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം സംരക്ഷിക്കുന്നതായി സൂചനകള്‍. ..പ്രശസ്ത കായികതാരത്തിന്റെ ഭര്‍ത്താവായ മാധ്യമ പ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ബിനാമിയായ ന്യൂകാസിലിലെ ഒരു പത്രക്കാരനും ചേര്‍ന്നാണ് കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത്.
വിവാദ വ്യവസായിയെ സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തു വിട്ടത് മലയാളി വിഷനും എന്‍ ആര്‍ഐ മലയാളിയുമാണ്. തുടര്‍ന്ന് യു കെയിലെയും കേരളത്തിലെയും മലയാള മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.തട്ടിപ്പുകഥകള്‍ നാട്ടില്‍ പാട്ടായിട്ടും ആദ്യ ദിവസങ്ങളില്‍ വാര്‍ത്ത പൂഴ്ത്തി വയ്ക്കുകയും തുടര്‍ന്ന്‍ തട്ടിപ്പുകാരനെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയുമാണ് വ്യക്തി ഹത്യക്ക് പേരുകേട്ട മാധ്യമം ചെയ്തു വരുന്നത്.ന്യൂകാസില്‍ നിന്നുള്ള പത്രക്കാരനാകട്ടെ ഈ വാര്‍ത്തകള്‍ അപ്പാടെ തമസ്ക്കരിക്കുകയാണ്.
അതേസമയം വ്യക്തിഹത്യയ്ക്ക് പേര് കേട്ട പത്രത്തില്‍ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയുമായി അഭിമുഖം നടത്തിയ വാര്‍ത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.പോലീസും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ പ്രതി നിഷേധിച്ചതായാണ് അഭിമുഖത്തില്‍ പറയുന്നത്.പോലീസ് തിരയുന്ന പ്രതിയെ പോലീസും മാധ്യമങ്ങളും കടക്കാരുംപല തരത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.അങ്ങിനെയിരിക്കെ ഈ പത്രക്കാരന് അഭിമുഖം നല്‍കിയതാണ് സംശയത്തിനിട നല്‍കുന്നത്.
ഇതോടെ ലുക്ക് ഔട്ട് നോടീസ് പ്രതിയെ കായികതാരത്തിന്റെ ഭര്‍ത്താവായ മാധ്യമ പ്രവര്‍ത്തകനും ഇദ്ദേഹത്തിന്‍റെ ന്യൂകാസിലിലെ ബിനാമി പത്രക്കാരനും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന സംശയം ബാലപ്പെട്ടിരിക്കുകയാണ്.തട്ടിപ്പുകേസിലെ പ്രതിയും ഈ രണ്ടു മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ ബന്ധം യു കെ മലയാളികള്‍ക്കിടയില്‍ പാട്ടാണ്.തട്ടിപ്പുകാരനെ വീര നായകനായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഇരുവരും യു കെ മലയാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയായിരുന്നു.ഇതിനു പ്രത്യുപകാരമായി തട്ടിപ്പുകള്‍ വഴി സമ്പാദിച്ച പണം ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിവിധ പരിപാടികള്‍ക്കായി ചിലവഴിച്ചിരുന്നു.ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം കേസന്വേഷിക്കുന്ന കേരള പോലീസ് നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
ന്യൂകാസില്‍ തട്ടിപ്പുകാരനെതിരെ പോലീസില്‍ പരാതികളുടെ പെരുമഴക്കാലം
ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ല: പുതിയ മാധ്യമ വസന്തത്തിനായി യുകെ മലയാളികള്‍ കാതോര്‍ക്കുന്നു
തട്ടിപ്പ് വാര്‍ത്ത നാട്ടിലും പാട്ടായി,ഓശാന പാടുന്ന UK യിലെ മാധ്യമ പങ്കാളിക്ക് മൌനം
വിവാദ വ്യവസായിയുടെ അക്കൌണ്ടില്‍ 20 മാസം കൊണ്ട് 18 കോടിരൂപ
അഞ്ഞൂറു കോടിയുടെ അധിപനായ ന്യൂകാസില്‍ മലയാളിക്കെതിരെ കേരള പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല