
സ്വന്തം ലേഖകൻ: എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥികളുടെ ലൈസൻസ് പരീക്ഷയായ നെക്സ്റ്റ് 2023 ഡിസംബറിൽ നടത്താൻ സാധ്യത. 2024 മുതൽ നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പി.ജി മെഡിക്കൽ പ്രവേശനമെന്നും മെഡിക്കൽ കമ്മീഷൻ അധികൃതർ അറിയിച്ചു. ന്യൂഡൽഹി എയിംസിനാണ് പരീക്ഷ നടത്തിപ്പ് ചുമതല.
അതായത് പി.ജി പ്രവേശന പരീക്ഷക്കും വിദേശത്ത് നിന്ന് എം.ബി.ബി.എസ് കഴിഞ്ഞെത്തുന്നവർക്കുമുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷക്കും പകരമുള്ളതാണ് നെക്സ്റ്റ്. പരീക്ഷയുടെ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും. 2023 മാർച്ചിലാണ് ഏറ്റവും ഒടുവിലായി നീറ്റ് പി.ജി പരീക്ഷ നടക്കുക.
പിജി പ്രവേശന പരീക്ഷയ്ക്കും വിദേശത്തു നിന്നു എംബിബിഎസ് പഠിച്ചെത്തുന്നവർക്കുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷക്കും പകരമായി അവതരിപ്പിക്കുന്നതാണു നെക്സ്റ്റ് പരീക്ഷ. പരീക്ഷ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
അടുത്ത വർഷം ഡിസംബറിൽ നെക്സ്റ്റ് നടത്തിയാൽ 2019–20 ബാച്ചിലെ എംബിബിഎസ് വിദ്യാർഥികൾ മുതൽ ഇതിന്റെ ഭാഗമാകും. നെക്സ്റ്റിന്റെ സിലബസ്, പരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങളിൽ വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല