ലിബിയയില്‍നിന്നു പുറപ്പെട്ട ബോട്ടുകളാണു ബുധനാഴ്ച മുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് കള്ളക്കടത്തായി അഭയാര്‍ഥികളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ ധാരാളമുണ്ട്. വേണ്ടത്ര സുരക്ഷയില്ലാത്ത ബോട്ടുകളിലും റബര്‍ വഞ്ചികളിലും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു മൂലം അപകടങ്ങള്‍ പതിവാണ്.
ഈ വര്‍ഷം ഇതുവരെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച അഭയാര്‍ഥികളുടെ എണ്ണം 4220 ആണെന്ന് അന്തര്‍ദേശീയ അഭയാര്‍ഥി സംഘടനാ നേതാവ് ലിയോനാര്‍ഡ് ഡോയില് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല