സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര് മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി. 600 പേരെ കുത്തിനിറച്ച ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാന്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇറ്റലിയുടെ തീരത്തെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
കൊച്ചുകുട്ടികളടക്കം 42 പേര് മരിച്ചതായി ഇതിനകം സ്ഥിരീകരിച്ചു. ഏതാനും പേരെ കാണാതായിട്ടുണ്ട്. 155 പേരെ രക്ഷപ്പെടുത്തിയതായി ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന് അറിയിച്ചു. അനുവദിച്ചിട്ടുള്ളതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ബാള്‍ക്കന്‍ പാത അടച്ചതിനെ തുടര്‍ന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥികള്‍ ഈജിപ്തിലും ലിബിയയിലും എത്തിയാണ് ഇപ്പോള്‍ ബോട്ടില്‍ കയറുന്നത്. ഈ പാതയാകട്ടെ ലിബിയന്‍, ഈജിപ്ഷ്യന്‍ തീരത്തുനിന്ന് നിയമവിരുദ്ധമായി യൂറോപ്പിലേക്ക് ആളുകളെ കടത്തുന്ന മനുഷ്യക്കടത്തു സംഘങ്ങളുടെ വിഹാരരംഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല