എഴുപതു വയസ്സിനു ശേഷവും മെഡിറ്ററെനിയന്‍ ഡയറ്റ് പാലിക്കുകയാണെങ്കില്‍ മൂന്ന് വര്ഷം ആയുസ്സ് കൂട്ടാം. അത് വരെയും നിങ്ങള്‍ എങ്ങിനെ ജീവിച്ചു എന്നത് ഒന്നും പ്രശ്നമല്ല. ഇതിനു ശേഷം പാലിക്കുന്ന ഡയറ്റ് കൃത്യമാകണം എന്ന് മാത്രമേ ഉള്ളൂ. മെഡിറ്ററെനിയന്‍ ഡയറ്റ് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല . എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് അത് ജീവിത കാലഘട്ടത്തിനോട് മൂന്ന് വര്ഷം കൂട്ടിച്ചേര്‍ക്കും എന്നാണു.ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒക്സിടന്റ്സ് കാന്‍സറിനെ ചെറുക്കും. മാത്രവുമല്ല വാര്‍ദ്ധക്യത്തെ തടയുകയും ചെയ്യുന്നു.
എഴുപതു വയസിനു മുകളിലുള്ള ആയിരത്തി ഇരുന്നൂറോളം പേരില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ ഡയറ്റ് രണ്ടു മുതല്‍ മൂന്ന് വര്ഷം വരെ ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന് തെളിയിച്ചത്.ഇവരുടെ പല രീതിയിലുള്ള ഭക്ഷണത്തില്‍ പാലിക്കേണ്ട ദിനചര്യകളും ഉള്‍പ്പെടുത്തേണ്ട ഘടകങ്ങളും മുന്‍കൂട്ടി പഠിച്ച് നടത്തിയ ഗവേഷണത്തിന് ഈയടുത്താണ് ഒരു ഫലം ലഭിച്ചത്. സ്വീഡന്‍ യുണിവേര്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത് മെഡിറ്ററെനിയന്‍ ഡയറ്റ് പാലിച്ച ഇരുപതു ശതമാനത്തോളം പേര്‍ എട്ടു വര്‍ഷത്തിനു ശേഷവും ജീവിക്കുകയായിരുന്നു എന്നാണു. മറ്റു ഭക്ഷണ രീതിയില്‍ നിന്നും വ്യത്യസ്തമായി ഈ ഡയറ്റ് ഇവര്‍ക്ക് രണ്ടു മുതല്‍ മൂന്ന് വരെ അധികം ആയുസ്സ് കൂട്ടി നല്‍കി .
ഈ ഡയറ്റിന്റെ പ്രത്യേകതയായ പച്ചക്കറികളും ഫലങ്ങളും ആന്റി ഒക്സിടന്‍സ് അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ഹൃദയരോഗങ്ങളില്‍ നിന്നും ക്യാന്സരില്‍ നിന്നും സംരക്ഷണം നല്‍കുന്നു.കൂടുതല്‍ പച്ചക്കറികളും,മത്സ്യവും കഴിക്കുന്നത് മാംസഭക്ഷണം കഴിക്കുന്നതില്‍ നിന്നും ഒരളവു വരെ ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്.ഇതാണ് ആയുസ്സുകൂട്ടുവാന്‍ കാരണം. അതിനാല്‍ ഫലങ്ങളും പച്ചക്കറികളും, മത്സ്യവും ശീലമാക്കുന്നത് വളരെ ആരോഗ്യപ്രദമായിരിക്കും.ഇത് വൃദ്ധര്‍ക്കു മാത്രമല്ല ചെറുപ്പക്കാര്‍ക്കും പിന്തുടരാവുന്നതാണ്.
മെഡിറ്ററെനിയന്‍ ഡയറ്റ് പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്റ്റര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ്.ഇതില്‍ പാചകത്തിനായി ഉപയോഗിക്കുന്നത് ഒലിവ് ഓയില്‍ ആണ്. ഇത് കൊഴുപ്പിന്റെ അളവ് കുറക്കുന്നതിനു കാരണമാകുന്നു. ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലെ ഭക്ഷണ രീതിയാണ് മെഡിറ്ററെനിയന്‍ ഡയറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവ ഹൃദ്രോഗം ചെറുക്കുന്നതിനു ലോകവ്യാപകമായി പാലിക്കപെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല