ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണാന്‍ മീരാ ജാസ്‌മിന് ഇഷ്‌ടമാണ്. ഹോളിവുഡ് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളോ ടെക്‌നിക്കല്‍ പെര്‍ഫക്ഷനോ ഒന്നുമല്ല മീരയെ അതിലേക്ക് അടുപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച പശ്‌ചാത്തല സംഗീതമാണ് തന്നെ വീണ്ടും വീണ്ടും ഇംഗ്‌ളീഷ് ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ന് മീര വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ സംഗീതത്തെക്കാളും വെസ്‌റ്റേണ്‍ ക്‌ളാസ്സിക്കുകളോടാണ് തനിക്ക് കൂടുതല്‍ താല്‌പര്യമെന്നും മീര പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ജന്മനാടായ തിരുവല്ലയിലെ പള്ളിയിലെ ഗായകസംഘത്തില്‍ അംഗമായിരുന്നു മീര. ഒരു വെസ്‌റ്റേണ്‍
ഗായകസംഘത്തില്‍ അംഗമാവുക എന്നത് തനെ്റ എക്കാലത്തേയും വലിയ സ്വപ്‌നമാണെന്നും മീര പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല