പ്രണയം തകര്‍ന്നുവെന്നും താന്‍ അജ്ഞാതവാസത്തിലാണെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് വെള്ളിത്തിരയില്‍ തന്നെ മറുപടി നല്‍കാനൊരുങ്ങുകയാണ് മീര ജാസ്മിന്. അതേ തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മീരയുടെ നായകനായെത്തുന്നത് കാമുകന് രാജേഷ് ആണത്രേ. മാന്റലിന് കലാകാരനായ രാജേഷിന്റെ വെള്ളിത്തിരയിലേക്കുള്ള ചുവടുവെപ്പായി ഈ സിനിമ മാറും. ഈ പ്രണയചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിയ്ക്കുന്നത് സുന്ദരമായ സീഷെല്‍സ് ദ്വീപുകളിലാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ജീവിതത്തില്‍ മാത്രമല്ല സ്ക്രീനിലും ഈ പ്രണയ ജോഡികള്‍ ജീവിയ്ക്കുമെന്ന് ചുരുക്കം.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സിനിമകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് മീര. അതുകൊണ്ടു തന്നെ തെലുങ്ക് ചിത്രത്തില്‍ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് നടിയുടെ തീരുമാനം. ഏതുതരത്തില്‍ നോക്കിയാലും മീരയെ സംബന്ധിച്ചിടത്തോളം ഈ സിനിമ സ്പെഷ്യലാണെന്ന് പറയാം. സിനിമയിലേക്കുള്ള തിരിച്ചുവരവും കാമുകനൊപ്പമുള്ള അഭിനയവും നടി ഏറെ ആസ്വദിയ്ക്കുന്നുണ്ടെന്ന കാര്യമുറപ്പാണ്.
ഈ സിനിമയ്ക്ക് വേണ്ടി തന്നെ തേടിയെത്തുന്ന മറ്റ് ഓഫറുകളെല്ലാം സ്നേഹപൂര്‍വം തന്നെ മീര നിരസിയ്ക്കുകയാണെന്നും സൂചനകളുണ്ട്.
ഈ ചിത്രം പൂര്‍ത്തിയാവുന്നതോടെ മാത്രമേ പുതിയ സിനിമകളുടെ കാര്യം താരം ആലോചിയ്ക്കൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാബു ജനാര്ദ്ദനന് സംവിധാനം ചെയ്യുന്ന ലിസാമ്മയുടെ വീടിലൂടെ മീര മലയാളത്തില്‍ തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗമെന്ന നിലയ്ക്കൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ജൂണ്‍ 10ന് ആരംഭിയ്ക്കുമെന്നും സംവിധായകന് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മലയാളത്തില്‍ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് മീര ജാസ്മിന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല