വിവാഹമെന്ന വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് നടി മീര ജാസ്മിന്‍. കാമുകനായ മാന്‍ഡലിന്‍ രാജേഷിനൊപ്പമാണ് താനിപ്പോള്‍ താമസിയ്ക്കുന്നതെന്നും മീര വ്യക്തമാക്കി. കേരള കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മീര മനസ്സ് തുറന്നത്. തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരെപ്പോലെയാണ് തങ്ങള്‍ ജീവിയ്ക്കുന്നതെന്നും അതിനാല്‍ ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മീരയുടെ വിവാഹം 2012ല്‍ ഉണ്ടാവുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ആളും ആരവവുമായി വലിയൊരു ചടങ്ങില്‍ വിവാഹിതയാവണമെന്ന് ഞാന്‍ നേരത്തെ ആഗ്രഹിച്ചിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചടങ്ങിലേക്ക് ക്ഷണിയ്ക്കണമെന്നും കരുതി.പിന്നീട് അതില്‍ എനിയ്ക്ക് താത്പര്യം നഷ്ടപ്പെട്ടു. വിവാഹമെന്ന വ്യവസ്ഥയില്‍ തനിയ്ക്കിപ്പോള്‍ വിശ്വാസമില്ല.
ഗംഭീരമായി വിവാഹം നടത്തിയിട്ട് പിന്നെ വിവാഹ മോചനത്തിനായി കോടതി വരാന്തകളില്‍ ചെന്ന് നിരങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ല-മീര നയം വ്യക്തമാക്കുന്നു. തന്റെ കുടുംബത്തോടൊപ്പവും രാജേഷിനൊപ്പവും സമയം ചെലവഴിയ്ക്കാന്‍ സമയം കിട്ടുന്നുണ്ടെന്നും അതില്‍ സന്തോഷവതിയാണെന്നും മീര പറയുന്നു. ഇതാദ്യമായാണ് കാമുകന്‍ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര ഒരു മാധ്യമത്തോട് തുറന്നു പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മാധ്യമങ്ങളില്‍ നിന്നുമൊഴിഞ്ഞ് നിന്ന അജ്ഞാതവാസത്തിലായിരുന്നു മീര ജാസ്മിന്‍. രാജേഷുമായി തെറ്റിയെന്നും ബാംഗ്ലൂരില്‍ ഒരു വ്യവസായിയുടെ കൂടെയാണ് മീരയിപ്പോള്‍ താമസിക്കുന്നതെന്നും വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയിലാണ് മീര താന്‍ രാജേഷിനൊപ്പമാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ ശക്തമായൊരു മടങ്ങിവരവിനൊരുങ്ങുകയാണ് മീര ജാസ്മിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല