ലോകത്തിലെ ഏറ്റവും ഭാഗ്യശാലികളായ സഹോദരനും സഹോദരിയും ആരാണെന്ന് ചോദ്യം ചോദിച്ചാല്‍ നിസംശയം പറയാം ബ്രിസ്റ്റല്‍ സ്വദേശികളായ ലിസ കട്ടര്‍ഹാമും ഡീക്കണുമാണ് അവരെന്ന്. കാരണം കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് പ്രാവശ്യമാണ് ഇരുവരും മരണത്തെ തോല്‍പ്പിച്ചത്. ഒരു കുട്ടിയുടെ അമ്മ കൂടിയായ ലിസയ്ക്ക് ഒരു വാഹനാപകടമാണ് ഉണ്ടായത്.
സെപ്തംബര്‍ 30ന് ലിസയുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് ലിസയെ നൂറ് മീറ്റര്‍ ദൂരെ വരെ വലിച്ചിഴച്ചു കൊണ്ട് പോയി. കുറച്ചു പരിക്കുകള്‍ ഉണ്ടായെങ്കിലും ലിസയ്ക്ക് തന്റെ ജീവന്‍ തിരിച്ചു കിട്ടി. എന്നാല്‍ സൈനികനായ ഡീക്കണ്‍ അഫ്ഗാനിലെ ഹെല്‍മണ്ടിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളെയാണ് അതിജീവിച്ചത്.
കഴിഞ്ഞ മെയില്‍ ഗ്രനേഡ് പുകയുന്നത് കണ്ട് ഒരു സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഡീക്കണ്‍ ആദ്യം അപകടത്തില്‍പ്പെട്ടത്. ഗ്രനേഡ് പൊട്ടുന്നതിന് വെറും രണ്ട് സെക്കന്‍ഡ് മുമ്പാണ് ഡീക്കണിന് പ്രദേശത്തു നിന്നും രക്ഷപ്പെടാന്‍ സാധിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇദ്ദേഹം മറ്റൊരു ഗ്രനേഡ് സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ഡീക്കണിന്റെ കാലിന് പരിക്കേറ്റു. ‘അവര്‍ അത്ഭുതകരമായ രീതിയില്‍ ഭാഗ്യവാന്മാരാണ് കൂടാതെ ഞങ്ങളും’- ഇവരുടെ പിതാവ് ഫില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല