ഗ്ലാസ്‌ഗോ: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സ്‌കോട്ട്‌ലന്‍ഡിലെത്തിച്ചേര്‍ന്ന അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യനും എഡിന്‍ബറോ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീ അനില്‍ കുമാര്‍ ആനന്ദുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
സാമൂഹികസാംസ്‌കാരികആരോഗ്യ മേഖലകളില്‍ സ്‌കോട്ട്‌ലന്‍ഡിലെ മലയാളികള്‍ നടത്തുന്ന സേവനങ്ങളെപ്പറ്റി അഭിവന്ദ്യ പിതാവും ശ്രീ അനില്‍ കുമാറും ചര്‍ച്ച നടത്തി. കഴിഞ്ഞ വര്‍ഷം സ്‌കോട്ട്‌ലന്‍ഡിലെ ഇന്‍വേര്‍നസില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ അകാലമരണം പ്രാപിച്ച കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ഡന്നീഷിന്റെയും മഞ്ചുവിന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളടക്കം മലയാളി സമൂഹത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചു. അനധികൃത റിക്രൂട്ട്‌മെന്റ് അടക്കം സ്‌കോട്ട്‌ലന്‍ഡിലും ഇംഗ്ലണ്ടിലുമുള്ള മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പിതാവ് കോണ്‍സുല്‍ ജനറലിന്റെ ശ്രദ്ധയില്‍പെടുത്തി.
ലിബി നെടുംതകിടി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല