നോട്ടിങ്ങ്ഹാം : ‘യഹോവായിരേ’ മെഗാ കാത്തലിക് കണ്‍വെന്‍ഷന് ഇനി രണ്ടാഴ്ച. ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ശക്തമായ വൈദിക സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിരവധി വൈദികരെത്തുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് കുമ്പസരിക്കാനുളള അവസരം ഉണ്ടാകും.
കുമ്പസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഞ്ചാം നമ്പര്‍ ബേയില്‍ ഇരിക്കേണ്ടതാണ്. കണ്‍വെന്‍ഷനെത്തുന്നവര്‍ വോളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. ആത്മീയ സാരോപദേശ പങ്കുവെയ്ക്കലിന് എത്തിയവര്‍ പത്താം നമ്പര്‍ ബേയില്‍ സ്ഥാനമുറപ്പിക്കേണ്ടതാണ്. ധ്യാനാചാര്യ ശ്രേഷഠനായ ഫാ. മാത്യൂ നായ്ക്കാനാം പറമ്പില്‍ നയിക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. കണ്‍വെന്‍ഷന്‍ ദിവസം നോട്ടിങ്ങ് ഹാം എഫ് എം അരീനയുടെ മുന്‍വശത്ത് ലഭിക്കുന്ന സൗജന്യ പാസ്സ് മുഖേനയാണ് അരീനയിലേക്ക് പ്രവേശനം നല്‍കുക. കണ്‍വെന്‍ഷന്റെ വിജയത്തിനായി യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല