സ്വന്തം ലേഖകൻ: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരൻ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. രാജപദവിയി ഉള്ളവരുടെ എണ്ണം ചാൾസ് രാജകുമാരൻ കുറക്കാൻ ശ്രമിച്ചേക്കുമെന്നാണ് കൊട്ടാര വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്യകുടുംബത്തിൽ ഉള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങൾക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിശദീകരണം. ഹാരിയുടേയും മേഗന്‍റെയും പുത്രനായ ആർക്കി രാജപരമ്പരയുടെ ഏഴാം തലമുറയിലാണ് പെടുന്നത്. എന്നാൽ പുത്രന്‍റെ സുരക്ഷക്കുവേണ്ടി ബക്കിങ് ഹാം പാലസ് പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് ഹാരിയും മേഗനും നേരത്തേ വ്യക്തമാക്കിയിരുന്നു.
താൻ വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച് ബക്കിങ് ഹാം പാലസിൽ നിന്നും സസക്സിലേക്ക് താമസം മാറിയതിതിനെ തുടർന്ന് രാജകുടുംബാംഗങ്ങൾ മേഗനോടും ഹാരിയോടും വിദ്വേഷത്തിൽ ആണെന്നും പ്രചാരണമുണ്ട്. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് സസക്സിൽ വളരുന്ന ലിലിബെറ്റിനും ആർക്കിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടർച്ചാവകാശവും അതിനാൽ രാജകുമാരൻ എന്ന പദവിയും ലഭിക്കും.
എന്നാൽ ലിലിബെറ്റിനും ആർക്കിക്കും പിന്തുടർച്ച ലഭിക്കാതിരിക്കാൻ വേണ്ടി രേഖകളിൽ നിയമപരമായി തിരുത്തൽ വരുത്താനാണ് ചാൾസ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് ഹാരിയും മേഗനും ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല