സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മൂന്നുദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിലാണ്. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യദിനം തന്നെ ഇരുവരും ബെക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയിരുന്നു.
എന്നാല്‍ ട്രംപിനും മെലാനിയയ്ക്കും കൊട്ടാരം നല്കിയ ഔദ്യോഗിക വിരുന്നില്‍ മേഗന് മാര്‍ക്കിളിന്റെ അഭാവം ശ്രദ്ധേയമായി. കെയ്റ്റ്വില്യം ദമ്പതികള്‍ എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന്, കമില, ഡച്ചസ് ഓഫ് ക്രോംവെല്‍, പ്രിന്‍സ് ഹാരി തുടങ്ങിയവര്‍ ട്രംപിനും മെലാനിയയ്ക്കും നല്കിയ വിരുന്നില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ മേഗന് മാര്‍ക്കിള്‍ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് പ്രസവ അവധിയിലായിരുന്നതിനാലാണെന്നാണ് കൊട്ടാരത്തിന്റെ ഔദ്യോഗിക വിശദീകരണം. മേയ് ആറിനാണ് മേഗനും ഹാരിയും മകന് ബേബി ആര്ച്ചിയേ ലോകത്തിന് പരിചയപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല