സ്വന്തം ലേഖകന്‍: ഒടുവില്‍ വൈറ്റ് ഹൗസിന് ഗൃഹനാഥയെത്തി, ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് താമസം മാറ്റി മെലാനിയ ട്രംപ്. കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപും മകന് ബാരണും വൈറ്റ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്.
ട്രംപ് വൈറ്റ്ഹൗസില്‍ താമസം തുടങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സ്ളൊവേനിയക്കാരിയായ മെലാനിയയും 11വയസ്സുള്ള മകന് ബാരണ്‍ ട്രംപും പ്രസിഡന്റിനൊപ്പം താമസിക്കാനെത്തുന്നത്. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലായിരുന്നു മെലാനിയയുടേയും മകന്റേയും താമസം.
ന്യൂയോര്‍ക്കിലെ സ്കൂളില്‍ പഠിച്ചിരുന്ന പുത്രന്റെ പഠനത്തിന് തടസം നേരിടാതിരിക്കാനാണ് മെലാനിയ മകനോടൊപ്പം തങ്ങിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വാഷിങ്ടണിലെ സ്കൂളിലായിരിക്കും ബാരണ്‍ പഠിക്കുക.
അടുത്ത അധ്യയന വര്‍ഷം ബാരനെ മേരിലാന്‍ഡിലെ സെന്റ് ആന്‍ഡ്രൂ എപ്പിസ്കോപ്പല്‍ സ്കൂളില്‍ ചേര്‍ക്കും.ഞായറാഴ്ച വൈറ്റ്ഹൗസില്‍ എത്തി താമസം ആരംഭിച്ചെന്നു മെലാനിയ ട്വീറ്റു ചെയ്തു. ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് മെലാനിയ താമസം മാറാത്തത് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല