സ്വന്തം ലേഖകന്‍: മെലാനിയ ട്രംപിനെ അപമാനിക്കുന്ന ലേഖനം വിവാദമായി; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞ് തലയൂരി. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെ അപഹാസ്യപ്പെടുത്തുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞു. മെലാനിയയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും ദ ടെലഗ്രാഫ് വ്യക്തമാക്കി.
മെലാനിയ ട്രംപിനെ അപഹാസ്യപ്പെടുത്തുന്ന ലേഖനം; ടെലഗ്രാഫ് പത്രം മാപ്പുപറഞ്ഞു
ശനിയാഴ്ചത്തെ ടെലഗ്രാഫ് പത്രത്തോടൊപ്പമുള്ള സാറ്റര്‍ഡേ മാഗസിനിലാണ് വിവാദമായ ലേഖനം ടെലഗ്രാഫ് പ്രിദ്ധീകരിച്ചത്. ലേഖനം മോഡലായിരിക്കുന്ന സമയത്ത് മെലാനിയ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നതായും ട്രംപുമായുള്ള വിവാഹത്തിന് ശേഷമാണ് മെലാനിയയുടെ കരിയറില്‍ മാറ്റം വന്നതെന്നുമായിരുന്നു മെലാനിയക്കെതിരായ വിമര്‍ശനം.
കൂടാതെ മെലാനിയയുടെ പിതാവിന് കുടുംബത്തിന് മേല്‍ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നും വിമര്‍ശനത്തില്‍ പറയുന്നു. പരീക്ഷ എഴുതാതെയാണ് ഡിസൈനിങ് പഠനം മെലാനിയ പൂര്‍ത്തിയാക്കിയതെന്നും വിമര്‍ശനത്തില്‍ പറയുന്നു. എന്നാല്‍ ലേഖനം വിവാദമായതോടെ മെലാനിയയുടെ വക്താവ് വിമര്‍ശനവുമായി രംഗത്ത് വന്നു.
മെലാനിയക്കെതിരായ തെറ്റായ പ്രസ്താവനകളെ അവര്‍ തള്ളി കയാറില്ലെന്നും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മെലാനിയയുടെ വക്താവ് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് മാപ്പു പറഞ്ഞു കൊണ്ട് ടെലഗ്രാഫ് രംഗത്തെത്തിയത്. മോഡലിംങ് രംഗത്തെ ശക്തമായ സാന്നിധ്യമാണ് മെലാനിയയെന്നും തെറ്റായ പ്രസിദ്ധീകരണം നടത്തിയതിന് മാപ്പു ചോദിക്കുന്നതായും ടെലഗ്രാഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല