സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിലെത്തിയ മെലാനിയ ട്രംപിന്റെ ജാക്കറ്റിലെ എഴുത്ത് വിവാദമാകുന്നു. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിട്ടുള്ള ടെക്‌സസിലെ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയയുടെ വേഷമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദത്തിനു തിരികൊളുത്തിയത്.
മാതാപിതാക്കളില്‍നിന്നു കുട്ടികളെ വേര്‍പെടുത്തുന്നതിനെതിരെ പരസ്യനിലപാടെടുത്ത മെലനിയ, ടെക്‌സസിലെ തടങ്കലില്‍ എത്തിയപ്പോള്‍ ധരിച്ച ജാക്കറ്റിലെ എഴുത്താണു ചിലരെ പ്രകോപിപ്പിച്ചത്. ‘ഞാനിതൊട്ടും കാര്യമാക്കുന്നതേയില്ല, നിങ്ങളോ’ എന്നായിരുന്നു മെലാനിയയുടെ ജാക്കറ്റിന്റെ പുറത്ത് എഴുതിയിരുന്നത്.
എന്നാല്‍ വിവാദം മാധ്യമങ്ങള്‍ക്കെതിരെ തിരിച്ചുവിട്ട ട്രംപ് വിശദീകരണവും നല്‍കി. വ്യാജ വാര്‍ത്തകളുടെ കാര്യമാണു മെലനിയയുടെ ജാക്കറ്റിലെ എഴുത്തിലൂടെ സൂചിപ്പിച്ചതെന്നാണു ട്രംപിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് മെലാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല