യുകെയിലെ യുവത്വത്തിന്‍റെ കഥ പറയുന്ന ജോജി പോള്‍ ചിത്രമായ മെലഡി യുട്യൂബില്‍ റിലീസ് ചെയ്തു.യു കെ മലയാളികളായ ഒരു പറ്റം യുവാക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.പൂര്‍ണമായും യു കെയില്‍ ചിത്രീകരിച്ച ഈ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും യുകെയില്‍ നിന്നുള്ളവരാണ്.
ഹെമല്‍ ഹെമ്പ്സ്റ്റഡ് നിവാസിയായ ജോജി പോള്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.ജെയ്സി ജോയ്,അര്‍ജുന്‍ ജോര്‍ജ്,ബോബി മാത്യു,ലീബാ മാത്യു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.ജോയ് പയ്യപ്പിള്ളി സംഗീത സംവിധാനവും സുധി വല്ലച്ചിറ ക്യാമറയും ബോണി ജോണ്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
ഇപ്പോള്‍ റിലീസ് ചെയ്ത ആദ്യത്തെ രണ്ട് എപ്പിസോഡുകള്‍ ആണ് ചുവടെ കൊടുക്കുന്നത്.ബാക്കിയുള്ള പത്ത് എപ്പിസോഡുകള്‍ രണ്ടാഴ്ച കൂടുമ്പോള്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ജോജി പോള്‍ എന്‍ ആര്‍ ഐ മലയാളിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല