സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ കമ്പനികളില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ വേതനം ലഭിക്കുന്നത് പുരുഷന്മാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് 10 ല്‍ എട്ടു കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതിയെന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 250 ലേറെ ജീവനക്കാരുള്ള കമ്പനികളിലെ ശമ്പള വ്യവസ്ഥ എങ്ങനെയെന്നറിയാന്‍ പ്രധാനമന്ത്രി തെരേസ മേയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
അതനുസരിച്ച് 10,015 കമ്പനികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവരങ്ങള്‍ നല്‍കാത്ത കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 78 ശതമാനം കമ്പനികളും സ്ത്രീകളേക്കാള്‍ കൂടുതല്‍ വേതനം നല്‍കുന്നത് പുരുഷന്മാര്‍ക്കാണെന്ന് വെളിപ്പെടുത്തി. 14 ശതമാനം കമ്പനികളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ വേതനം ലഭിക്കുന്നത്.
തുല്യവേതനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ തൊഴിലിടങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കാനാണ് മേയ് ലക്ഷ്യമിടുന്നത്. മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന വനിതയാണ് മേയ്. 100 വര്‍ഷം മുമ്പ് രാജ്യത്ത് വോട്ടവകാശത്തിനുവേണ്ടിയായിരുന്നു സ്ത്രീകളുടെ പോരാട്ടം. ഇപ്പോഴത് തുല്യവേതനത്തിനുവേണ്ടിയാണെന്ന് മേയ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല