ലോകത്ത് എല്ലായിടത്തും തന്നെ എല്ലാ മേഖലകളിലും പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയാണ് നിലവില്‍ ഉണ്ടായിരുന്നത്, മിക്ക മേഖലകളിലും ഇപ്പോഴും അങ്ങനെ തന്നെ. കുടുബകാര്യം ആണെങ്കിലും കുടുംബനാഥനാണ് ഒരു കുടുംബത്തിന്റെ മിക്ക കാര്യങ്ങളും തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും എന്നാല്‍ ഇങ്ങനെയൊക്കെ ആണെന്ന് കരുതി ഏതെങ്കിലും ഭര്‍ത്താവ് തന്റെ ഭാര്യയെ ബ്രിട്ടനില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ സംഗതി ക്രിമിനല്‍ കുറ്റം തന്നെയാകും, ബ്രിട്ടന്റെ പുതിയ ഗാര്‍ഹികപീഡന നിയമപ്രകാരം ഭാര്യയെ നിയത്രിക്കുന്നതും ക്രിമിനല്‍ കുറ്റം ആയിരിക്കുകയാണ്.
ഉപപ്രധാനമന്ത്രി നിക്ക് ക്ലേഗ് ആണ് പുരുഷന്മാരുടെ ഭാര്യക്ക് മേലുള്ള ‘നിയന്ത്രണം’ എടുത്ത് കളയാനുള്ള ഈ തീരുമാനത്തിന് പിന്നില്‍. ശാരികമല്ലെങ്കില്‍ പോലും പുരുഷനില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വരുന്ന സ്ത്രീയ്ക്ക് ഭര്‍ത്താവിനെ അഴിക്കുള്ളില്‍ ആക്കാനുള്ള അവസരമാണ് ഇതോടെ ഉണ്ടാകുന്നത്. പുതിയ നിയമം മാനസികമായി ഭാര്യയേയും മക്കളെയും പീഡിപ്പിക്കുന്ന ഗൃഹനാഥനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം നല്‍കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യയോടു സൂക്ഷിച്ചു പെരുമാറണമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?
ഇതിനൊപ്പം പതിനെട്ടു വയസിനു താഴെയുള്ള കുട്ടികളെയും ഗാര്‍ഹിക പീഡന നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മക്കളെയും അമിതമായി നിയന്ത്രിക്കാന്‍ പിതാക്കന്മാര്‍ക്ക് ആകില്ലയെന്നു വ്യക്തം. നിര്‍ബന്ധിത വിവാഹത്തെയും ക്രിമിനല്‍ കുറ്റ്മാക്കാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട് എന്നിരിക്കെ ഭാര്യ, മക്കള്‍ ആരായാലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈക്കടത്താനുള്ള സ്വാതന്ത്ര്യം ഇതോടെ ഇല്ലാതെയാകും.
കഴിഞ്ഞ വര്ഷം തന്നെ ഒരു മില്യണില്‍ അധികം സ്ത്രീകളാണ് ഗാര്‍ഹികപീഡനത്തിനു വിധേയരായതെന്നു കണക്കുകള്‍ തെളിയിക്കുന്നു. മൊത്തം കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ അതില്‍ പതിനെട്ട് ശതമാനവും ഗാര്‍ഹികപീഡനമാണെന്ന് കാണാവുന്നതാണ്. അതേസമയം ഏഴ് ശതമാനം സ്ത്രീകളും അഞ്ച് ശതമാനം പുരുഷന്മാരും ഗാര്‍ഹികപീഡനനിയമങ്ങള്‍ ദുരുപയോഗം ചെയ്തത് അനുഭവിചിട്ടുണ്ടെന്നും പറയുന്നു എന്നിരിക്കെ, ഇപ്പോള്‍ വരുത്തുന്ന ഈ ഭേദഗതി ഭര്‍ത്താക്കന്മാരെ കുടുക്കുമെന്നു ഉറപ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല