യുകെയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഇനി മെനിജിറ്റീസ് ബിയ്‌ക്കെതിരായ വാക്‌സിന്‍ ലഭിക്കും. മരുന്നു നിര്‍മ്മാണ കമ്പനിയുമായി ഇതിന് കരറുണ്ടാക്കിയതായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. മരുന്നു നിര്‍മ്മാണ കമ്പനിയായ ഗ്ലാക്‌സോസ്മിത്ത് ക്ലൈനുമായിട്ടാണ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ എന്‍എച്ച്എസിന് വാക്‌സിനുകള്‍ എത്തിച്ചു നല്‍കാന്‍ കഴിയുമെന്ന് ജെറമി ഹണ്ട് അവകാശപ്പെടുന്നു.
2014ല്‍ തന്നെ ആരോഗ്യ വിദഗ്ധര്‍ രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമായി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതിനുണ്ടാകുന്ന ചെലവ് സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് ഇതു വൈകുകയായിരുന്നു.
സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കുന്നതിനായി കുട്ടികളുടെ ജീവന്‍ വെച്ച് പന്താടുന്നതിനെ ആരോഗ്യരംഗത്ത് നിന്നുള്ള വിദഗ്ധരുള്‍പ്പെടുന്നവര്‍ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. മരുന്നു കമ്പനികളുമായി ധാരണയിലെത്തിയ സ്ഥിതിക്ക് നാഷ്ണല്‍ ചൈല്‍ഡ്ഹുഡ് ഇമ്മ്യൂണൈസേഷന്‍ സ്‌കീമിലേക്ക് ഈ വാക്‌സിനുകള്‍ ചേര്‍ക്കും. രണ്ട് മാസം പ്രായമാകുമ്പോള്‍ കുട്ടികള്‍ക്ക് ആദ്യ വാക്‌സിന്‍ നല്‍കും. അതിന് ശേഷം നിശ്ചിത ഇടവേളകളില്‍ രണ്ട് വാക്‌സിനുകള്‍ കൂടി നല്‍കും.
രാജ്യത്ത് മുഴുവന്‍ മെനിജിറ്റീസ് ബി ക്കെതിരായി വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുകെയെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ജെറമി ഹണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല