എന്തെങ്കിലും പ്രശങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് സാമ്പത്തികമാണെങ്കില്‍ പ്രത്യേകിച്ചും പരസ്പരം പഴി ചാരുന്നത് രാസ്ട്രീയക്കാരുടെ പൊതു സ്വഭാവമാണല്ലോ, ആണുങ്ങളുടെ മണ്ടന്‍ തീരുമാനങ്ങളാണോ ലോകത്ത് ഇത്രയും കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്, പറഞ്ഞത് വേറെ ആരുമല്ല.ലിബറല്‍ ഡമോക്രറ്റ് അംഗമായ ലിനെ ഫെതര്‍ സ്ടോന്‍ , അതും സ്വന്തം പാര്‍ട്ടിക്കാരെ മുന്‍നിര്‍ത്തിയാണ് ലിനെ ഈ അഭിപ്രായം തുറന്ന്‍ പറഞ്ഞത് എന്നതാണ് ഏറെ അതിശയപ്പെടുത്തുന്നത്. ലോകത്തിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ആണുങ്ങളുടെ തെറ്റായ തിരുമാനങ്ങള്‍ ആണെന്ന് പറഞ്ഞതിലുടെ വിവാദത്തിനു തിരി കൊളുതിയിരിക്കുകയാണ് ലിനെ.
പാര്‍ട്ടിയുടെ കോണ്‍ഫെരന്‍സില്‍ പങ്കെടുക്കവെയാണ് ഇത്തരം പ്രസ്താവന അവര്‍ നടത്തിയത് പാര്‍ട്ടിയിലെ ‘ആണുങ്ങളെ’ ചൊടിപ്പിച്ചിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. താന്‍ അഭിപ്രായം ചോദികുകയാണെങ്കില്‍ അത് സ്ത്രികളോട് മാത്രമായിരിക്കുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. എന്നാല്‍ ലിനെയു ടെ അഭിപ്രായം ശുദ്ധമണ്ടത്തരമാണന്ന് ഉടന്‍ തന്നെ മറുപടിയും കിട്ടി. സ്ത്രികള്‍ പുരുഷന്മാര്‍ എന്നിങ്ങനെ വേര്‍ തിരിവില്ലാതെ വേണം പ്രശ്നങ്ങളെ മനസിലാക്കാന്‍ എന്ന്‍ അംഗങ്ങള്‍ പറഞ്ഞു.
എന്തായാലും അംഗങ്ങള്‍ക്ക് കുറച്ചു നാളത്തെയ്ക്ക് അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള മരുന്നാണ് ലിനെ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. ലിനെ പറഞ്ഞതിലും കാര്യമില്ലാതെയില്ല. ആണുങ്ങള്‍ എന്തൊക്കെ ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധിയ്ക്ക് മാറ്റമില്ലല്ലോ.പെണ്ണുങ്ങള്‍ ശ്രമിച്ചു നോക്കട്ടെ. ചിലപ്പോള്‍ കരകയറിയാലോ. കുറഞ്ഞത് ആണുങ്ങളുടെ പിടിപ്പ് കേടാണോ എല്ലാത്തിനും കാരണമെന്ന്‍ അറിയാമല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല