മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിക്ക് വരാതിരിക്കുന്ന ട്രസ്റ്റ് ഹോസ്പിറ്റല്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധന. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് ഇങ്ങനെയൊരു പ്രവണത യുകെയില്‍ കണ്ടു തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിബിസി ന്യൂസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം 2014ല്‍ 41,112 ജീവനക്കാര്‍ സ്‌ട്രെസ്, ആന്‍ക്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അവധി എടുത്തിട്ടുണ്ട്. 2010ല്‍ ഇത് 20,207 മാത്രമായിരുന്നു.
ജീവനക്കാരെ കൂടുതല്‍ പിന്തുണയ്ക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് പറഞ്ഞു. ജീവനക്കാര്‍ അനുഭവിക്കുന്ന ശമനമില്ലാത്ത സമ്മര്‍ദ്ദമാണ് ഈ രേഖകള്‍ കാണിക്കുന്നതെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പ്രകികരിച്ചു.
രാജ്യത്തുടനീളമായി 1.25 മില്യണ്‍ ആളുകളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. യുകെയില്‍ ഏറ്റവും അധികം നേഴ്‌സുമാരും ഡോക,്ടര്മാരും മറ്റ് മെഡിക്കല്‍ സ്റ്റാഫും ജോലി ചെയ്യുന്നത് എന്‍എചച്ച്എസിലാണ്.
എന്‍എച്ച്എസ് അഞ്ചു വര്‍ഷം മുന്‍പെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ മെഡിക്കല്‍ സ്റ്റാഫിന് പിരമുറുക്കം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗിലെ ടിം ബാഗ്‌സ് പറഞ്ഞു. പുതിയ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെങ്കിലും ഇതില്‍ അത്ഭുതമൊന്നുമില്ലെന്ന് ബാഗ്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല