അലക്സ് വർഗീസ്: യുകെ മലയാളി അലക്സ് കാച്ചോരയുടെ മാതാവും പന്തളം ഉളനാട് കാച്ചാേര കെ. വി. ജോയിയുടെ ഭാര്യ മേഴ്സി ജോയി (81) (റിട്ടയേർഡ് ജില്ലാ രജിസ്ട്രാർ) നിര്യാതയായി സംസ്കാരം ഇന്ന് ചൊവ്വ (03/01/23) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂകൾക്ക് ശേഷം 12 മണിക്ക് തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ മാർ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.
മക്കൾ എലിസബത്ത് അലക്സ്, അലക്സ് കാച്ചോര (യുകെ) (മാർത്തോമ്മ യുവജനസഖ്യം മുൻ ഭദ്രാസന സെക്രട്ടറി), ജേക്കബ് കാച്ചോര (കുവൈറ്റ്). മരുമക്കൾ അലക്സ് പാപ്പച്ചൻ (മാനേജർ എയർ ട്രാവൽസ് എൻ്റെർപ്രൈസസ്, തിരുവനന്തപുരം), നീത അലക്സ് (യുകെ), രാജി ജേക്കബ് (കുവൈറ്റ്).
മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, ഒദ്യോഗിക വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചിച്ചു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല