സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത. ‘മിനി മെര്‍ക്കല്‍’ എന്നു വിളിക്കപ്പെടുന്ന അന്നിഗ്രെറ്റ് ക്രാംപ് കാരന്‍ബോയര്‍ ജര്‍മനിയിലെ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍(സിഡിയു) പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിയമിതയായേക്കും. 55 വയസുള്ള ഇവര്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിശ്വസ്തയാണ്. തെക്കന്‍ സംസ്ഥാനമായ സര്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയാണ്.
ആംഗല മെര്‍ക്കല്‍ ചാന്‍സലര്‍ ആകുന്നതിനു മുന്പ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ പീറ്റര്‍ ട്യൂബര്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് പദവി ഒഴിയുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്‍പത്തഞ്ചുകാരിയായ കരന്‍ബൊവര്‍ നിലവില്‍ സാര്‍ലാന്‍ഡ് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. മെര്‍ക്കലിന്റെ നേരിട്ടുള്ള ഇടപെടലാണു പാര്‍ട്ടി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു വഴിതുറന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ തന്റെ പിന്‍ഗാമിയായി, പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാളാണു കരെന്‍ബൊവറെന്നു മെര്‍ക്കല്‍ പരസ്യമായി പറയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല