സ്വന്തം ലേഖകന്‍: അന്നത്തെപ്പോലെ ഇന്നും! ഹസ്തദാനത്തിനായി നീട്ടിയ മോദിയുടെ കൈ കാണാതെ മെര്‍ക്കല്‍, സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് വീഡിയോ. ഇക്കഴിഞ്ഞ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ ഹസ്തദാനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നടന്നു നീങ്ങിയതാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
രണ്ടു വര്‍ഷത്തിനു മുമ്പു നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ് കഴിഞ്ഞ ദിവസം നടന്നത് എന്നതാണ് സമൂഹ മാധ്യമങ്ങളിലെ കൗതുകത്തിനു കാരണം. 2015ല്‍ പ്രധാനമന്ത്രി ആദ്യമായി ജര്‍മനി സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് നടത്തിയ പത്ര സമ്മേളനത്തിനൊടുവില്‍ ആംഗല മെര്‍ക്കലിന് പ്രധാനമന്ത്രി ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ അത് വകവെക്കാതെ ഇരുരാജ്യങ്ങളുടെയും പതാകയ്ക്കു മുന്നില്‍ നിന്നു കൊണ്ട് കൈ കൊടുക്കാനായി മെര്‍ക്കല്‍ നടന്ന് നീങ്ങി.
ഈ വീഡിയോ അന്ന് വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. 2017ല്‍ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജര്‍മന്‍ സന്ദര്‍ശനത്തിലും 2015ല്‍ നടന്നത് ആവര്‍ത്തിച്ചത് വീഡിയോ വന്‍ തോതില്‍ പ്രചരിക്കാനും കാരണമായി. കൈകൊടുക്കാനായി തുനിഞ്ഞ പ്രധാനമന്ത്രിയെ ശ്രദ്ധിക്കാതെ ഇരു രാജ്യങ്ങളുടെയും പതാകയ്ക്ക് സമീപത്ത് നിന്ന് ഹസ്തദാനം ചെയ്യാന്‍ നടന്നു നീങ്ങുന്ന മെര്‍ക്കലിന്റെ സമൂഹ മാധ്യമങ്ങളില്‍ ചിരിയുയര്‍ത്തിയ വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല