സ്വന്തം ലേഖകന്‍: ഒരു മെസേജ് അയച്ചാല്‍ കാര്‍ ഹാക്ക് ചെയ്ത് നിയന്ത്രിക്കാം. ഓടിക്കൊണ്ടിരിക്കുന്ന കാറിനെ ഹാക്ക് ചെയ്ത് ഇഷ്ടമുള്ളിടത്ത് നിര്‍ത്തുകയും ഓടിക്കുകയും ചെയ്യാം. ഒരു മെസേജ് അയച്ചാല്‍ മാത്രം മതി. കൂടാതെ അകലെനിന്ന് വിന്‍ഡ് സ്‌ക്രീന്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കാം, വാഹനത്തെ പ്രവര്‍ത്തനരഹിതമാക്കാം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വാഹനങ്ങളിലെ ഈ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ച് ഹാക്കിംഗ് നടത്തിക്കാണിച്ചത്. വാഹനങ്ങളെ ട്രാക്ക് ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും ഇന്‍ഷുറന്‍സ് കമ്പനിയും വാഹനനിര്‍മ്മാതാക്കളും ആഢംബര വാഹനങ്ങളുടെ ഒബിഡി 2 പോര്‍ട്ടില്‍ ഘടിപ്പിക്കുന്ന ഡോംഗിളാണ് ഇവര്‍ ഹാക്ക് ചെയ്യുക. ഒരു ഷെവര്‍ലെ കവര്‍ട്ടെയിലാണ് ഇവര്‍ ഹാക്കിംഗ് പരീക്ഷിച്ചത്. ഹാക്കര്‍ കാറില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ചിത്രീകരിച്ച് യുട്യൂബില്‍ ഇടുകയും ചെയ്തു. സംഭവം വൈറലായിരിക്കുകനാണിപ്പോള്‍. വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല