സ്വന്തം ലേഖകന്‍: കണ്ണു ചുവക്കണ്, പല്ലുകടിക്കണ്, മുഷ്ടി ചുരുട്ടണ്, മൈതാനത്തിലെ മെസിയുടെ കലിപ്പ് വീഡിയോ വൈറലാകുന്നു. സൂപ്പര്‍താരം ലയണല്‍ മെസി എതിര്‍ ടീമിലെ താരവുമായി ഉടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത്. സീരി എയിലെ മുന്‍നിര ടീമായ എ.എസ്. റോമയും ബാര്‍സിലോനയും തമ്മില്‍ ബാര്‍സയുടെ ഹോം മൈതാനമായ ന്യൂകാംപില്‍ ഇന്നലെ നടന്ന സൗഹൃദ മല്‍സരത്തിനിടയിലാണ് സംഭവം. റോമയുടെ ഫ്രഞ്ച് പ്രതിരോധനിരതാരം മാപൗ യാങ്കാ എംബിവയുമായാണ് മെസി ഉടക്കിയത്. എന്നാല്‍ മെസി പ്രകോപിതനായതിന്റെ കാരണം വ്യക്തമല്ല. മെസി ഒരു ഗോളടിച്ച മല്‍സരത്തില്‍ ബാര്‍സ എതിരില്ലാത്ത മൂന്നു ഗോളിന് വിജയം കണ്ടു. നെയ്മര്‍, ഇവാന്‍ റാക്കിട്ടിച്ച് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. മല്‍സരത്തിന്റെ ആദ്യപകുതിയിലാണ് സംഭവം. പന്തുമായി റോമയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ റഫറി വിസിലൂതിയതിനെ തുടര്‍ന്ന് തിരിച്ചെത്തിയ മെസി എംബിവയ്ക്ക് നേരെ പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ ‘തലപ്രയോഗം’ നടത്തുകയായിരുന്നു. മെസിക്കു നേരെ എംബിവയും തലയുമായി എത്തിയതോടെ ഇരുവരുടെയും തലകള്‍ കൂട്ടിമുട്ടി. എന്നിട്ടും മതിവരാതെ എംബിവയുടെ കഴുത്തിനു പിടിച്ചു തള്ളാന്‍ ശ്രമിച്ച മെസിയെ ഓടിയെത്തിയ സുവാരസ് പിന്തിരിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് നല്‍കിയാണ് റഫറി പ്രശ്‌നത്തിന് പരിഹാരം കണ്ടത്. തൊട്ടുപിന്നാലെ ബാര്‍സക്കായി മല്‍സരത്തിലെ രണ്ടാം ഗോള്‍ നേടിക്കൊണ്ട് മെസി തന്റെ ദേഷ്യം തീര്‍ക്കുകയും ചെയ്തു. മൈതാനത്തെ ക്ഷമക്ക് പേരുകേട്ട മെസിയുടെ പെരുമാറ്റം ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല