സ്വന്തം ലേഖകന്‍: അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ ദൈവങ്ങള്‍ തമ്മില്‍ ഉരസുന്നു, മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി സ്പാനിഷ് സൂപ്പര്‍ ലീഗില്‍ കാണിച്ച ഒരു അബദ്ധമാണ് ഇതിഹാസ താരമായ ഡീഗോ മറഡോണയെ പ്രകോപിപ്പിച്ചത്.
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരെ കിട്ടിയ പെനാല്‍റ്റി മെസ്സി ലൂയിസ് സുവാരസിന് പാസ് നല്‍കിയതാണ് മറഡോണയെ ചൊടിപ്പിച്ചിരിക്കുന്നത്. എത്ര ചെറിയ ടീമാണെങ്കിലും മെസ്സി ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ആ സമയം മൈതാനത്ത് താന്‍ ഉണ്ടായിരുന്നെങ്കില്‍ മെസ്സിയെ ഇടിക്കുമായിരുന്നെന്നും മറഡോണ പറഞ്ഞു.
മെസ്സി പെനാല്‍റ്റി സുവാരസിന് തട്ടി നല്‍കിയത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രമുഖരായ പലരും മെസ്സിയുടെ ഈ നടപടിയെ വിമര്‍ശിച്ച രംഗത്തെത്തുകയും ചെയ്തു. മറഡോണ പരിശീലകനായെത്തിയ 2010 ലോകകപ്പില്‍ മെസ്സിയും അര്‍ജന്റീന ടീമിലുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല