സ്വന്തം ലേഖകന്‍: റഷ്യയിലെ ലോകകപ്പോടെ ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭാവി.
2005 ലാണ് മെസി ആദ്യമായി അര്‍ജന്റീനയുടെ ജേഴ്‌സിയണിയുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലെ പരാജയത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും മെസി പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ലോകകപ്പോടെ 11 വര്‍ഷം നീണ്ട കരിയര്‍ മെസി അവസാനിപ്പുക്കമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇനി തനിക്ക് ദേശീയ ടീമിന് വേണ്ടി ഒന്നും ചെയാനായി ഇല്ലെന്നാണ് മെസി വിശ്വസിക്കുന്നത്.
റഷ്യയിലേക്കുള്ള യാത്ര അന്താരാഷ്ട്ര താരമെന്ന് നിലയില്‍ അവസാനത്തേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇക്കാര്യത്തില്‍ മെസിയോ അടുത്ത കേന്ദ്രങ്ങളോ ഒന്നും വെളിപ്പെടുത്തിയില്ല. ഡി ഗ്രൂപ്പില്‍ ക്രയേഷ്യ, നൈജീരിയ, ഐസ്ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന. മരണഗ്രൂപ്പാണെങ്കിലും തങ്ങള്‍ ഒന്നാമതെത്തുമെന്നാണു കോച്ച് യോര്‍ഗെ സാംപോളിയുടെ നിലപാട്. 16 നു നടക്കുന്ന ആദ്യ മത്സരത്തില്‍ അവര്‍ ഐസ്ലാന്‍ഡിനെ നേരിടും. അര്‍ജന്റീന ടീം ശനിയാഴ്ചയാണു റഷ്യയിലെത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല