സ്വന്തം ലേഖകന്‍: ഫുട്‌ബോളില്‍ ആരാധക യുദ്ധം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമകള്‍ക്കു നേരെ മെസ്സി ആരാധകരുടെ ആക്രമണം രൂക്ഷമാകുന്നു. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ പുരസ്‌കാരമായ ബാലന്‍ ഡി ഓര്‍ അഞ്ചാം തവണയും ലയണല്‍ മെസ്സി സ്വന്തമാക്കിയതിന് പിന്നാലെയാണ് റെയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാല്‍ഡോയുടെ പ്രതിമകള്‍ക്ക് നേരെ വ്യാപക അക്രമം. പോര്‍ച്ചുഗല്‍, മാഡേരിയ, ഫന്‍ചല്‍ എന്നിവിടങ്ങളിലെ റൊണാള്‍ഡോ പ്രതിമകള്‍ തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ലോക ഫുട്‌ബോളര്‍ സ്ഥാനത്തിനായി നടന്ന മെസ്സിറൊണാള്‍ഡോ പോരാട്ടം ആരാധകര്‍ ഏറ്റെടുത്തതാണ് കളി കാര്യമായി ഗ്രൗണ്ടിന് പുറത്തേയ്ക്ക് വ്യാപിച്ചത്. പോര്‍ച്ചുഗലിലെ വാന്‍ഡല്‍സിലുള്ള റൊണാള്‍ഡോയുടെ പ്രതിമയില്‍ ആരാധകര്‍ മെസ്സിയുടെ പേര് എഴുതിച്ചേര്‍ത്തു. റൊണാള്‍ഡോയുടെ ഹോം ഗ്രൗണ്ടിലെ പ്രതിമയില്‍ മെസ്സിയുടെ ജേഴ്‌സി നമ്പരും ചുവന്ന പെയിന്റ് ഉപയോഗിച്ച് എഴുതിച്ചേര്‍ത്തിട്ടുണ്ട്.
പുരസ്‌കാരം മെസ്സിക്ക് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിമകള്‍ ആക്രമിക്കപ്പെട്ടത്. റൊണാള്‍ഡോയ്ക്ക് എതിരായ അസൂയയുടെ നേര്‍ക്കാഴ്ചയാണ് സംഭവമെന്ന് താരത്തിന്റെ സഹോദരി കാത്തിയാ അവെയ്‌രോ പ്രതികരിച്ചു. പ്രതിമ വൃത്തികേടാക്കിയത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ അത് പഴയരൂപത്തിലാക്കിയതായി അധികൃതരും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല