സ്വന്തം ലേഖകന്‍: മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്. അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം മെസി പുന:പരിശോധിക്കണം എന്നാണു പെലെ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്‌കൈ സ്‌പോര്‍ട്ട്‌സിനു നല്‍കിയ അഭിമുഖത്തിലാണു പെലെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഫുഡ്‌ബോള്‍ കളിച്ചവരില്‍ ഏറ്റവും മികച്ചതു മെസി തന്നെയാണെന്നതില്‍ സംശയമില്ലെന്നും പെലെ വ്യക്തമാക്കി. ഫൈനലില്‍ പരജയപ്പെട്ടതിനെ തുടര്‍ന്ന് നിരാശപ്പെടുകയും സംങ്കടപ്പെടുകയും ചെയ്യുന്നതു സാധാരണയാണ്. എന്നാല്‍ അതു മറക്കാനായി കുറച്ചു സമയം കാത്തിരിക്കുകയാണു വേണ്ടത്.
പല മികച്ച കളിക്കാരും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എല്ലാ കളിക്കാര്‍ക്കും ചില അവസരങ്ങളില്‍ പെനാലിറ്റി നഷ്ടമായിട്ടുണ്ടെന്നും പെലെ പറഞ്ഞു. തിങ്കളാഴ്ച കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടു ഷൂട്ടൗട്ടില്‍ തോറ്റു പുറത്തായതിനു പിന്നാലെയാണു മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഷൂട്ടൗട്ടില്‍ കിക്ക് പുറത്തേക്കടിച്ച മെസി പൊട്ടിക്കരയുന്ന ചിത്രം അര്‍ജന്റീനിയന്‍ ആരാധകരെ കണ്ണീരണിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല