സ്വന്തം ലേഖകന്‍: ലയണല്‍ മെസിക്ക് ഇനി സോക്‌സ് മാറ്റേണ്ടതില്ല, ഇടങ്കാലില്‍ പത്താം നമ്പര്‍ പച്ചകുത്തി. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി ലോകത്ത് ഏറ്റവും വിലയേറിയ തന്റെ ഇടംകാലില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ ആദരിക്കുന്ന ഡിസൈനും ഒപ്പം പത്താം നമ്പറുമാണ് പച്ച കുത്തിയത്.
വെളുത്ത കാലില്‍ കറുത്ത നിറത്തില്‍ തന്റെ പത്താം നമ്പറും വാളും പക്ഷിയുമെല്ലാം കാണുന്ന വിധത്തിലാണ് ടാറ്റൂ പതിച്ചിരിക്കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഈ പച്ചകുത്ത് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് താരവും ആരാധകരും.
ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍. ബുധനാഴ്ച ബെലോ ഹൊറിസോണ്ടയില്‍ രാത്രിയിലാണ് മത്സരം. സെവില്ലയ്‌ക്കെതിരേ ഞായറാഴ്ച നടന്ന മത്സരത്തില്‍ 21 ന് ജയിച്ച മത്സരത്തില്‍ മെസിക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു.
പന്തുതട്ടി സമയം നഷ്ടപ്പെടുത്തിയതിന് ആയിരുന്നു റഫറി താരത്തിന് മഞ്ഞക്കാര്‍ഡ് കാണിച്ചത്. എന്നാല്‍ മെസിയുടെ ഷൂ ലേസ് പൊട്ടിപ്പോയിരുന്നെന്ന് കാണിച്ച് ഇതിനെതിരെ അപ്പീലിന് ഒരുങ്ങുകയാണ് ബാഴ്‌സിലോണ അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല