1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2024

സ്വന്തം ലേഖകൻ: യു കെയുടെ പല ഭാഗങ്ങളിലും കനത്ത മഴ എത്തിയതോടെ പലയിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് പ്ലിമത്തില്‍ പെയ്തിറങ്ങിയ കനത്ത മഴ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. യാംപ്ടണില്‍ യാം നദി കരകവിഞ്ഞതോടെ പലയിടങ്ങളിലും റോഡുകളും മാറ്റും വെള്ളത്തില്‍ മുങ്ങി. ബോള്‍ഡ്വെഞ്ചര്‍ ഏരിയ ഉള്‍പ്പടെ പട്ടണത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര തടസ്സപ്പെട്ടു. എര്‍മിംഗ്ടണില്‍ നിന്നും യാംപ്ടണിലേക്കുള്ള എ 3121 പാതയും വെള്ളത്തിനടിയിലായി.

ഏതാണ്ട് മുഴുവന്‍ ഡെവണിലും പേമാരിക്കുള്ള മുന്നറിയിപ്പ് മെറ്റ് ഓഫീസ് നല്‍കിയിട്ടുണ്ട്. അതിനൊപ്പം രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലും ഈ മുന്നറിയിപ്പ് ബാധകമാക്കിയിട്ടുണ്ട്. ബൈബിളില്‍ പരാമര്‍ശിക്കുന്ന പ്രലയത്തിന്റെ അനുഭവമായിരുന്നു പ്ലിമത്തിലെന്നാണ് ഒരു പ്രദേശവാസി പറഞ്ഞത്. യംപ്ടണില്‍ നിന്നും ന്യൂടണിലേക്കും നോസ്സിലേക്കും പോകാനാകാത്ത സാഹചര്യമാണെന്നും അയാള്‍ പറഞ്ഞു. പ്ലിമത്തിന്റെ പലഭാഗങ്ങളിലും ഇടിവെട്ട് ഉണ്ടായപ്പോള്‍ അതിന്റെ മുഴക്കം ഡെവണിന്റെ മറ്റു പലാ ഭാഗങ്ങളിലും കേള്‍ക്കാമായിരുന്നു.

കുറച്ചു നേരത്തിനുള്ളില്‍ കനത്ത മഴ പെയ്തത് ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണി മുതല്‍ വെതര്‍ ഏജന്‍സിയുടെ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. കനത്ത വെള്ളപ്പൊക്കമുണ്ടാകുമെന്നും ദുഷ്‌കരമായ ഡ്രൈവിംഗ് സഹചര്യം സംജാതമാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. യംപ്ടണ്‍ ഉള്‍പ്പടെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ടു പോകുമെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ട്രെയിന്‍ – ബസ്സ് സര്‍വീസുകള്‍ റദ്ദാക്കാനോ വൈകനോ ഇടയുണ്ടെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്.

കുറച്ച് സമയത്തിനുള്ളില്‍ അമിതമായി മഴ പെയ്തതിനാല്‍ പല വീടുകളിലും വളരെ പെട്ടെന്നായിരുന്നു വെള്ളം കയറിയത്. ഇതോടെ ജീവിതം കൂറ്റുതല്‍ ദുരിതത്തിലായി. എന്നാല്‍, ഈ ദുരിതം വിതറുന്ന കലാവസ്ഥ ഏറെ നീണ്ടു നില്‍ക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത വാരാന്ത്യത്തിലെ ബാങ്ക് ഹോളിഡേ ദിനത്തില്‍ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയാകും ഉണ്ടാവുക. മാത്രമല്ല, യു കെയുടെ ചില ഭാഗങ്ങളില്‍ ചെറിയ ഉഷ്ണ തരംഗം ഉണ്ടാകാനും ഇടയുണ്ട്. ചിലയിടങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് പ്രവചനങ്ങളില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.