![](https://www.nrimalayalee.com/wp-content/uploads/2020/10/Metrash2-allows-automatic-residency-renewal-Qatar.jpg)
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈൽ ആപ്പിലൂടെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ മേൽ വിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തിൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പെർമനന്റ് റസിഡൻസ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെയാണ് ഖത്തർ റസിഡൻസി പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുളള ഔദ്യോഗിക രേഖകളുടെ പകർപ്പ് ഡിജിറ്റലായി സൂക്ഷിക്കാനുള്ള ഇ-വാലറ്റ് സേവനം തുടങ്ങിയത്. അടുത്തിടെ ആരംഭിച്ച കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന പുതിയ ഓപ്ഷനിലൂടെ കമ്യൂണിറ്റി പൊലിസിങ് ഉൾപ്പെടെയുളള വിവിധ വകുപ്പുകളുടെ സേവനങ്ങൾ തേടാനും കുടുംബ തർക്കങ്ങൾ റിപ്പോർട്ടു ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങളുമാണ് ലഭിക്കുന്നത്.
ഇരുന്നൂറിലധികം സേവനങ്ങളാണ് അറബിക്, ഇംഗ്ലിഷ്, മലയാളം, ഫ്രഞ്ച്, ഉറുദു, സ്പാനിഷ് എന്നീ ആറുഭാഷകളിലായി മെട്രാഷിലൂടെ കമ്പനികൾക്കും വ്യക്തികൾക്കും ലഭിക്കുന്നത്. കൂടുതൽ ഇ-സേവനങ്ങൾ പൊതുജനങ്ങൾക്കായി നൽകുകയെന്ന മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സേവനങ്ങൾ ആരംഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല