ബ്രിട്ടണില്‍ ഓരോ ദിവസവും പെറ്റിക്കേസ് മുതല്‍ ക്രിമിനല്‍ക്കേസ് വരെ ചാര്‍ത്തപ്പെട്ട് 200ല്‍ അധികം വിദേശികള്‍ അറസ്റ്റിലാകുന്നുണ്ടെന്ന് പൊലീസിന്റെ കൈവശമുള്ള കണക്കുകള്‍. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് പൊലീസ് 426,000 വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തവരാണ് ഇവരില്‍ ഏറെയും.
പോള്‍സ്, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് കൂടുതലായും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 83,000 പേര്‍. അങ്ങനെ നോക്കിയാല്‍ ശരാശരി ഒരു ദിവസം 38 പേര്‍.
ബ്രിട്ടീഷ് പൊലീസിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം അവര്‍ ശരാശരി 233,000 അറസ്റ്റുകള്‍ നടത്താറുണ്ട്. അവയില്‍ മൂന്നില്‍ ഒരാല്‍ കുടിയേറ്റക്കാരനായിരിക്കും.
കുടിയേറ്റത്തെ എതിര്‍ക്കുന്ന ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണിവ. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റം അനിയന്ത്രിതമാക്കിയതോടെ ക്രിമിനലുകള്‍ ഉള്‍പ്പെടെ ബ്രിട്ടണിലേക്കെത്തി. ഇവിടുത്തെ ക്രിമിനല്‍കുറ്റങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല