വിചിത്രമായ വിശ്വാസത്തിന്റെ പേരില്‍ മെക്‌സികന്‍ മേയര്‍ മുതലയെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മേയര്‍മുതലയെ വിവാഹം കഴിക്കുന്നത്. മേയര്‍ ജോയല്‍ വാസ്‌കസ് റോജസിന്റെ മുതലക്കല്യാണം ഇപ്പോള്‍ ലോകമെമ്പാടും കൗതുക വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്.
മുതലയെ ജലത്തിന്റെ റാണിയായാണ് മെക്‌സിക്കയിലെ ജനങ്ങള്‍ കരുതുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സമൃദ്ധി ലഭിക്കാനാണ് അദ്ദേഹം മുതലയെ വീണ്ടും മിന്നുകെട്ടിയത്. മേയറുടെ യഥാര്‍ഥ ഭാര്യയും മകനും മറ്റനേകം നാട്ടുകാര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
മുതലയെ ആദ്യം വധുവിന്റെ വേഷം ധരിപ്പിക്കും. പിന്നീട് മുതലയെ ജ്ഞാനസ്‌നാനം ചെയ്യിച്ച ശേഷം പ്രതിജ്ഞ ചെയ്യല്‍. അതിന് ശേഷം മേയര്‍ മുതലയെ ചുംബിക്കണം. ഇതിനിടെ മുതല കടിക്കാതിരിക്കാന്‍ വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കും. വിവാഹത്തിന് ശേഷം ഡാന്‍സും കരിമരുന്ന് പ്രയോഗങ്ങളും ഉണ്ട്. പിന്നീട് ചടങ്ങുകള്‍ക്ക് ശേഷം മുതലയെ തിരിച്ച് കുളത്തിലേക്ക് വിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല