സ്വന്തം ലേഖകന്‍: വനിതാ പോലീസുകാരോട് സെക്‌സി ആവാന്‍ നിര്‍ദ്ദേശം, മെക്‌സിക്കന്‍ പോലീസ് വകുപ്പ് പുലിവാലു പിടിക്കുന്നു. വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങിയാകണം എന്ന പുരുഷ ഓഫീസര്‍മാരുടെ നിര്‍ബന്ധമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
വനിതാ പോലീസുകാര്‍ക്കിടയില്‍ പുരുഷ ഓഫീസര്‍മാര്‍ ആകര്‍ഷണീയതാ പരിശോധനകള്‍ നടത്തുന്നതായും ഭാരം കുറച്ച് ശരീര വടിവുകള്‍ വ്യക്തമാകുന്ന വിധത്തില്‍ ഇറുകിയ വസ്ത്രങ്ങള്‍ അണിഞ്ഞു വരാന്‍ നിര്‍ദേശിക്കുന്നതായും ആരോപണമുണ്ട്. രണ്ടു വനിതാ പോലീസുകാര്‍ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്.
ഫീമെയില്‍ പോലീസ് യൂണിറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശരീര വടിവുകളും ഭംഗിയും പരിശോധിക്കുന്നതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ മുന്‍ പോലീസ് ഉന്നതന്‍ റൊളാണ്ടോ യൂജിനോ ഹിഡാല്‍ഗോ എഡ്ഡിക്കെതിരേ നേരത്തേ നഗരത്തിലെ ഓഫീസര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇറുകിയ യൂണിഫോമും ഹൈഹീല്‍ ബൂട്ടുകളും മേക്കപ്പുകളും ധരിക്കാന്‍ എല്ലാ വനിതാ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നതായി പരാതിയില്‍ പറയുന്നു. വനിതകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തന്നെ അവരുടെ വസ്ത്രം അഴിച്ചുമാറ്റുമ്പോള്‍ എങ്ങിനെ പ്രതിഷേധിക്കാതിരിക്കുമെന്നാണ് ലിംഗ സമത്വത്തിന് വേണ്ടി വാദിക്കുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തകയായ മാരിക്രൂസ് ഒക്കാമ്പോ ചോദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല